KOYILANDY DIARY

The Perfect News Portal

” നിർമ്മാല്യം ” ഭക്തിഗാന ഓഡിയോ ആൽബം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ” നിർമ്മാല്യം ” ഭക്തിഗാന ഓഡിയോ ആൽബത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു. പ്രശസ്ത കവിയും, നിരൂപകനും, പ്രഭാഷകനുമായ കൽപറ്റ നാരായണൻ മാസ്റ്റർ എ. വി. ശശികുമാറിന് സി.ഡി. കൈമാറിയാണ് പ്രകാശനം നടത്തിയത്. എ.വി. ശശികുമാറാണ്  ഗാനങ്ങളുടെ രചനയും, സംഗീതവും നിർവഹിച്ചത്. പ്രശസ്ത പിന്നണി ഗായകനായ ചെങ്ങന്നൂർ ശ്രീകുമാറിനൊപ്പം ആരഭിയും, എ.വി. ശശികുമാറും ആണ് ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഗായകനും, ഗാനരചയിതാവും, കവിയും, സംഗീത വിദ്വാനുമായ എ.വി. ശശികുമാർ കൊയിലാണ്ടി കൊല്ലം സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *