KOYILANDY DIARY

The Perfect News Portal

മസ്‌ക്കത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

മസ്‌ക്കത്ത്: മസ്‌ക്കത്തിലെ നിസ് വയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ അബ്ദു പൂക്കോത്ത് – കദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഹിര്‍ (30) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം.

കളിയാരംഭിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഷാഹിര്‍ കുഴഞ്ഞു വീണതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സീബിലെ മജാന്‍ ഫ്യൂച്ചര്‍ മോഡേണ്‍ എല്‍ എല്‍ സി ജീവനക്കാരനായ ഷാഹിര്‍ ആറു വര്‍ഷമായി മസ്‌കറ്റിലെ ഒമാനിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസം മുമ്ബാണ് നിസ് വയിലേക്ക് സ്ഥലം മാറിയെത്തിയത്. ഷാഹിറിന്റെ ഭാര്യ ഷിഫാനയും മസ്‌ക്കത്തിലാണ്. ആറുമാസം മുമ്ബാണ് ഷാഹീര്‍ വിവാഹിതനായത്. ഭാര്യ മൂന്നു മാസം ഗര്‍ഭിണിയാണ്.

അതേസമയം മരണവിവരം സുഹൃത്തുക്കള്‍ ഭാര്യയെ അറിയിച്ചിട്ടില്ല. ഷാഹീര്‍ കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും അതുകൊണ്ട് നാട്ടിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിട്ടുണ്ടെന്നുമാണ് അവര്‍ ഷിഫാനയോട് പറഞ്ഞത്. ഭാര്യയ്‌ക്കൊപ്പം അതേ വിമാനത്തില്‍ തന്നെ ഷാഹീറിന്റെ മൃതദേഹവും നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹൃത്തുക്കളും നിസ് വ കെ എം സി സിയും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *