KOYILANDY DIARY

The Perfect News Portal

കൊറോണ: തൃശൂരില്‍ ഫ്‌ളാറ്റിനകത്ത് ഡോക്ടറുടെ മാതാപിതാക്കളെ പൂട്ടിയിട്ടു

തൃശൂർ: കൊറോണ വൈറസ് ബാധ ആരോപിച്ച്‌ തൃശൂരില്‍ ഫ്‌ളാറ്റിനകത്ത് ഡോക്ടറുടെ മാതാപിതാക്കളെ പൂട്ടിയിട്ടു. സൗദിയില്‍ താമസിക്കുന്ന മകനെ സന്ദര്‍ശിച്ചു നാട്ടില്‍ എത്തിയ മാതാ പിതാക്കളെയാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പൂട്ടിയിട്ടത്. മുണ്ടൂപാലത്തെ അസറ്റ് ഫ്‌ളാറ്റിലാണ് സംഭവം.

കുടുംബത്തെ പൂട്ടിയിട്ട് ഫ്‌ലാറ്റിന് പുറത്ത് കൊറോണ എന്നെഴുതി വയ്ക്കുകയും ചെയ്തു. ഡോക്ടറുടെയും കുടുംബത്തിന്റെയും പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഫ്‌ളാറ്റ് അസോസിയേഷന്റെ രണ്ടു ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്കും കുടുംബത്തിനും വൈറസ് ബാധയില്ലെന്ന് നേരത്തെ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *