KOYILANDY DIARY

The Perfect News Portal

നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച്‌ 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ മരണവാറന്റ് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ്.

ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസ്സങ്ങള്‍ മാറി. നേരത്തെ മൂന്നു തവണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഓരോരുത്തരായി ഹര്‍ജികളുമായി കോടതിയെയും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെയും സമീപിച്ചതിനാല്‍ നടപ്പാക്കാനായിരുന്നില്ല.

2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം വണ്ടിയില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നാലു പേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്തു വലിച്ചെറിയുകയായിരുന്നു. ആറുപേരാണ് കേസിലെ പ്രതികള്‍. മുഖ്യ പ്രതികയായ റാം സിങ് തിഹാര്‍ ജയിലില്‍ വച്ച്‌ ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *