KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ആനോയിക്കുളം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു

കൊയിലാണ്ടി : മിഷന്‍ തെളിനീര്‍ പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ ആനോയിക്കുളം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. കോയിത്തിനാരി വയലിലുള്ള ഈകുളം നന്നാക്കിയാല്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് വലിയൊരളവുവരെ പരിഹാരമാകും.

മുമ്പ് മേലടി ബ്ലോക്ക് പഞ്ചായത്ത് കുളത്തിന്റെ നാല് ഭാഗവും കരിങ്കല്ലുകൊണ്ട് കെട്ടി, പമ്പ് ഹൗസും മോട്ടോറും സ്ഥാപിച്ചിരുന്നു. മോട്ടോര്‍ സാമുഹികവിരുദ്ധര്‍ നശിപ്പിച്ചു. പമ്പ് ഹൗസ് ഒരു നോക്കുകുത്തിപോലെ ഇപ്പോഴും അവിടെയുണ്ട്.

കെ. ദാസന്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആനോയിക്കുളത്തിന്റെ പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. ബിന്ദു കണ്ടംകുനി അധ്യക്ഷയായി. പഴയകാല കര്‍ഷകന്‍ വെണ്ണാടിത്താഴ ചളുമ്ബറെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ രമ ചെറുകുറ്റി, ജില്ലാ പഞ്ചായത്തംഗം എം.പി. അജിത, മിഷന്‍ തെളിനീര്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി. പ്രകാശ്, പി.ടി. റജുല, എം.കെ. ശ്രീനിവാസന്‍, പി.ടി. ശശിഭൂഷണ്‍., ടി. ഖാലിദ്, പ്രസീദ ആളങ്ങാരി, എം.കെ. വഹീദ, ഷീനാ രാമകൃഷ്ണന്‍, ഗിരീഷ് കുഞ്ഞാടി എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!