KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ട സംഭവം: സി.ബി.എസ്‌.ഇ ക്ക് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: തോപ്പുംപടി അരുജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ട സംഭവത്തില്‍ സിബിഎസ്‌ഇ ക്ക് ഹൈക്കോടതിയുടെ താക്കീത്. തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ സച്ചിന്‍ താക്കുറിനെ വിളിച്ചു വരുത്തിയ കോടതി ഓഫീസറെ ശാസിച്ചു.

സി ബി എസ് ഇ യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അന്ത്യശാസനം നല്‍കി. സംവിധാനം ഉടച്ചുവാര്‍ത്തില്ലങ്കില്‍ കോടതി കര്‍ശന നടപടി ഉണ്ടാവുമെന്നും ഇനിയൊരസരം ഇല്ലെന്നും മുന്നറിയിപ്പ് നല്‍കി.വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമായതില്‍ സ്‌കൂളിനും സി ബി എസ് ഇ ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സി ബി എസ് ഇ കുറച്ചെങ്കിലും ഉത്തരവാദിത്തബോധം കാണിച്ചിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗതി വരുമായിരുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് ഒരധ്യയന വര്‍ഷം നഷ്ടപ്പെടാതെ സംസ്ഥാന സിലബസില്‍ പരീക്ഷ എഴുതിക്കാനാവുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ റീജിയണല്‍ ഓഫീസര്‍ ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടു.
അന്വേഷണ ഉദ്യോഗസ്ഥനും ഹാജരാവണം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!