KOYILANDY DIARY

The Perfect News Portal

കെ. ദാസൻ എം.എൽ.എ യുടെ ശ്രമഫലമായി പെരുങ്കുനി കോളനി നിവാസികളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു

കൊയിലാണ്ടി:  കുറുവങ്ങാട് മാവിൻ ചുവട് – പെരുങ്കുനി തോടിന് സമീപത്തുള്ള പെരുങ്കുനി കോളനി നിവാസികളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു.  മഴക്കാലത്ത് തോട് നിറഞ്ഞ് കവിഞ്ഞ് കോളനിയാകെ ഉണ്ടാവുന്ന വെള്ളക്കെട്ടിന് പരിഹാരമായി കെ. ദാസൻ എം.എൽ.എ സമർപ്പിച്ച പദ്ധതിക്കാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. തോടിന് സംരക്ഷണഭിത്തി  കെട്ടി വെള്ളം കോളനിയിലേക്ക് പരന്നൊഴുകുന്നത്  തടയുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നത് കാരണം എപ്പോഴും കോളനിക്കാർക്ക് ദുരിതാശ്വാസ  ക്യാമ്പുകളിൽ  കഴിയേണ്ടുവരുന്ന അവസ്ഥയായിരുന്നു ഇവിടെ നിലനിന്നിരുന്നത്.  സാങ്കേതികാനുമതി ലഭ്യമാകുന്നതോടെ നിർമ്മാണം ആരംഭിക്കാനാകും.   കൊയിലാണ്ടി നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിനണ് നിർമ്മാണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *