KOYILANDY DIARY

The Perfect News Portal

യുവതിയായ എസ്‌ഐയെ വെടിവച്ചുകൊന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ദില്ലി: യുവതിയായ എസ്‌ഐയെ വെടിവച്ചുകൊന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്‌ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ എസ്‌ഐ ദിപാന്‍ഷുവിന്റെ മൃതദേഹം ദില്ലിയിലെ കര്‍ണാലിന് സമീപം കാറില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ഒന്‍പതരയോടെ രോഹിണി ഏരിയയിലുള്ള മെട്രോ സ്റ്റേഷില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രീതിയ്ക്ക് നേരെ വെടിവയ്പുണ്ടായത്. അക്രമി രോഹിണിയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു. സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രീതി മരിച്ചു. കിഴക്കന്‍ ദില്ലിയിലെ പട്പര്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് പ്രീതി ജോലി ചെയ്തിരുന്നത്. രണ്ടുപേരും 2018 ബാച്ചിലെ സബ് ഇന്‍സ്പെക്ടറാണ്.

Leave a Reply

Your email address will not be published. Required fields are marked *