KOYILANDY DIARY.COM

The Perfect News Portal

യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്സിയുടെയും മകന്‍ എബിന്‍ കെ.ആന്റണി (32), അരീക്കോട് തോട്ടുമുക്കം ആശാരിപറമ്ബില്‍ അനീന മോള്‍ (22) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ:

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവര്‍ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. മുറി അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ട്.

മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് അനസ്‌ത്യേഷ്യ വിഭാഗത്തിലെ വിദ്യാര്‍ഥിനിയാണ് അനീന. അനീനയെ കാണാനില്ലെന്ന പരാതിയില്‍ അരീക്കോട് പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്. ഇതേ കോളേജിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ടെക്‌നീഷ്യനാണ് എബിന്‍. എബിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജോലിക്ക് പോവുകയാണെന്നു പറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് എബിന്‍ മണാശ്ശേരിയിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങിയത്. ഇന്‍ക്വസ്റ്റിനുശേഷം ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!