KOYILANDY DIARY.COM

The Perfect News Portal

പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖല സമ്മേളനം

കൊയിലാണ്ടി: പുരോഗമന കലാസാഹിത്യസംഘം കൊയിലാണ്ടി മേഖല സമ്മേളനം സാഹിത്യ അക്കാദമി സംസ്ഥാന ഉപാധ്യക്ഷ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സാംസ്‌കാരിക നിലയത്തില്‍ നടന്ന സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാനും പുകസ മേഖലാ പ്രസിഡണ്ടുമായ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ജാനമ്മ കുഞ്ഞുണ്ണി സംഘടന റിപ്പോർട്ടും, മേഖലാ സെക്രട്ടറി ബേബി സുന്ദർരാജ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.  ജില്ലാ സെക്രട്ടറി യു. ഹേമന്ദ് കുമാര്‍, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ സുരേഷ് കൽപ്പത്തൂർ, ഗുലാബ്ജാന്‍, കെ, രാജഗേപാലൻ, പ്രേമൻ തറവട്ടത്ത്, കന്മന ശ്രീധരൻ മാസ്റ്റർ, കെ. വി. അഞ്ജന എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിച്ചു.

സംഘടനയുടെ പുതിയ മേഖലാ ഭാരവാഹികളായി അഡ്വ. കെ. സത്യൻ (പ്രസിഡണ്ട്), സി. അശ്വനിദേവ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!