KOYILANDY DIARY.COM

The Perfect News Portal

വാണിയമ്പാറയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ്‌ ദമ്പതികള്‍ മരിച്ചു

വടക്കഞ്ചേരി – മണ്ണൂത്തി ദേശീയ പാത വാണിയമ്പാറയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ്‌ ദമ്പതികള്‍ മരിച്ചു. എറണാകുളം സ്വദേശി ബെന്നി ജോര്‍ജ് (54), ഭാര്യ ഷീല ജോര്‍ജ്‌ (51)എന്നിവരാണ് മരിച്ചത്. ജോര്‍ജ്‌ സക്സസ് അണ്‍ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എം ഡിയാണ്. റോട്ടറി ക്ലബ്ബിന്റെ അഞ്ചു ജില്ലകളിലെ ചുമതലയും വഹിച്ചിരുന്നു.

കാര്‍ ഓടിച്ചിരുന്ന തൃപ്പൂണിത്തറ സ്വദേശി ശശി കര്‍ത്ത അത്ഭുതകാരമായി രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇന്നലെ കോയമ്പത്തൂരില്‍ നടന്ന റോട്ടറി ക്ലബ്ബിന്റെ മീറ്റിങ്ങില്‍ പങ്കെടുത്ത്‌ മടങ്ങും വഴി വാണിയാമ്പാറയില്‍ ദേശീയ പാതക്കരികിലുള്ള കുളത്തിലേക്ക് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുളത്തിന്റെ ഒരു വശത്ത് നിന്ന കമ്പില്‍ പിടിച്ച്‌ നിന്നാണ്‌ രാമന്‍ കര്‍ത്ത രക്ഷപ്പെട്ടത്‌.

സമീപത്തെ കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ശബ്‍ദം കേട്ട് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. തൃശൂരില്‍ നിന്നും അഗ്‌നി സുരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!