KOYILANDY DIARY.COM

The Perfect News Portal

കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം

കൊയിലാണ്ടി: ആര്‍.സി.ഇ.പി. കരാര്‍ ഒപ്പിടലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വെളിയന്നൂര്‍ ചല്ലി ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി നെല്‍കൃഷി വ്യാപിപ്പിക്കുക,  വെറ്ററിനറി സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, കുറ്റിയാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഇരിങ്ങല്‍ ബ്രാഞ്ച് കനാലിന്റെ അറ്റകുറ്റ പണി നടത്തി 2020 ജനുവരി ആദ്യ വാരം വെള്ളം തുറന്നു വിടുക എന്നീ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.

പൂക്കാട് എം.കുമാരന്‍ മാസ്റ്റര്‍ നഗറില്‍(എഫ്.എഫ്.ഹാള്‍) നടന്ന സമ്മേളനം കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഇ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എ.എം.സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വിശ്വന്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, ഏരിയാ സെക്രട്ടറി കെ.ഷിജു, ട്രഷറര്‍ എം.എം.രവീന്ദ്രന്‍, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.എ.ഷാജി, യു.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി  എ.എം.സുഗതന്‍ (പ്രസിഡണ്ട്), വൈസ് പ്രസിഡണ്ടുമാരായി ടി.കെ.കുഞ്ഞിക്കണാരന്‍, സതി കിഴക്കയില്‍, കെ.ഷിജു(സെക്രട്ടറി), ജോ.സെക്രട്ടറിമാരായി കെ.അപ്പു, പി.സി.സതീഷ് ചന്ദ്രന്‍, എം.എം.രവീന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!