KOYILANDY DIARY

The Perfect News Portal

കൂടത്തായി കൊലപാതക പരമ്പര: പ്രതികൾക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിദഗ്ദ വൈദ്യ പരിശോധന നടത്തി

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ പ്രതികൾക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിദഗ്ദ വൈദ്യ പരിശോധന നടത്തി. കൊല്ലപ്പെട്ട റോയിയുടെ ഭാര്യ പൊന്നാ മറ്റം വീട്ടിൽ ജോളി, എന്ന ജോളിയമ്മ 47, ജ്വല്ലറി ജീവനക്കാരനും, റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയൽമഞ്ചാടി വീട്ടിൽ സജി. എന്ന എം.എസ്.മാത്യു, 44, ജ്വല്ലറി ജീവനക്കാരനായ താമരശ്ശേരി പള്ളിപ്പുറം, തച്ചംപൊയിൽ, മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ,48. എന്നിവർക്കാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിദഗ്ദ പരിശോധന നടത്തിയത്.

താമരശ്ശേരി, കോടതിയിൽ നിന്നും 6 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലെക്ക് കൊണ്ടു.പോകുന്ന വഴിയാണ് ആശുപത്രിയിൽ എത്തിച്ചത്. വൈദ്യ പരിശോധന നടത്തെണ്ടതിനാൽ നേരത്തെ തന്നെ പോലീസ് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും, ഒ.പി. വിഭാഗം കഴിയുമ്പോഴെക്കും എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഡോ. ഇസ്ഹാക്ക്, ഡോ. ഭാഗ്യരൂപ, ഡോ. സന്ധ്യാ കുറുപ്പ് തുടങ്ങിയവരാണ് പ്രതികളെ വിദഗ്ദ പരിശോധന നടത്തിയത്. ഇ.സി.ജി, രക്ത പരിശോധന, തുടങ്ങിയ ടെസ്റ്റുകളും നടത്തി.

പ്രതികളെ ആശുപത്രിയിൽ കൊണ്ടുവന്ന വിവരമറിഞ്ഞതോടെ വൻ ജനാവലി തടിച്ചുകൂടി, ഒന്നര മണിക്കൂർ പരിശോധനയ്ക്ക് ശേഷം പ്രതികളെ കൊണ്ടുപോകാനും പോലീസിനു നന്നെ പാടുപെടെണ്ടി വന്നു. വൻ കൂക്കിവിളികളോടെയാണ് കൊയിലാണ്ടിയിൽ നിന്നും പ്രതികളെ  യാത്രയാക്കിയത്‌

Advertisements

Leave a Reply

Your email address will not be published. Required fields are marked *