KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍:  സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റില്‍. മതിലകം കളരിപ്പറമ്പ് യുപി സ്കൂളിലെ പ്യൂണ്‍ പുതിയകാവ് സ്വദേശി തെക്കൂട്ട് കിരണി (36) നെയാണ് മതിലകം പൊലീസ് അറസ്റ്റ്‌ചെയ്തത്. സ്കൂള്‍ ബസിലാണ് ഇയാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വിദ്യാര്‍ഥിനി പറഞ്ഞതിനെത്തുടര്‍ന്ന്‌ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ മതിലകം പൊലീസിന് നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌ചെയ്തത്. ബിജെപി നേതാവ്‌ എ ആര്‍ ശ്രീകുമാറിന്റെ സഹോദരീ ഭര്‍ത്താവാണ് കിരണ്‍. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *