പരാതിപരിഹാര അദാലത്തില്‍ പരാതി പ്രളയം
കോടഞ്ചേരി: ജില്ലാഭരണകൂടം കോടഞ്ചേരിയില്‍ നടത്തിയ ‘ഒപ്പം’ പരാതിപരിഹാര അദാലത്തില്‍ പരാതി പ്രളയം. കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രണ്ടുമണിയോടെ ആരംഭിച്ച അദാലത്ത് രാത്രി എട്ടുമണിവരെ നീണ്ടു. 238 പരാതികള്‍ പരിഗണിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഗസ്തി പല്ലാട്ട്, അസിസ്റ്റന്റ് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ സി.ബിജു, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.പ്രമോദ്, നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതി കണ്‍വീനര്‍ പി. സിക്കന്തര്‍, അംഗം ഡോ. പി.ഡി. ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു




