KOYILANDY DIARY

The Perfect News Portal

കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ജില്ലാസമ്മേളനം

കൊയിലാണ്ടി > കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 27ാം ജില്ലാ സമ്മേളനം 2015 ഡിസംബര്‍ 13 ഞായറാഴ്ച കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഉദ്ഘാടനം കോഴിക്കോട് ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജ് വി.ഭാസ്‌ക്കരന്‍ നിര്‍വ്വഹിച്ചു. കൊയിലാണ്ടി സബ്‌ക്കോടതി ശിരസ്തദാര്‍ ആര്‍.മൃദുല, കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്യൂറ, കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരന്‍ പിളള, കൊയിലാണ്ടി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്എ.മോഹനന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം അനീഷ് എന്നിവര്‍ സംസാരിച്ചു.