KOYILANDY DIARY.COM

The Perfect News Portal

സഹോദരങ്ങള്‍ മര്‍ദിച്ചതായി നടന്‍ വിജയകുമാറിന്റെ പരാതി

കൊച്ചി>  കടം വാങ്ങിയ പണം ചോദിച്ചെത്തിയ സഹോദരങ്ങള്‍ മര്‍ദിച്ചതായി നടന്‍ വിജയകുമാറിന്റെ പരാതി. ആലുവ സ്വദേശികളായ മുജീബ്, നജീബ്, സുധീര്‍ എന്നിവര്‍ മര്‍ദിച്ചെന്നാണ് പാലാരിവട്ടം സ്റ്റേഷനില്‍ വിജയകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് വിജയകുമാര്‍ ഇവരില്‍ നിന്നും 80 ലക്ഷം രൂപ കടം വാങ്ങിയത്. എന്നാല്‍ പണം തിരികെ നല്‍കാതിരുന്നതിനെ തുടന്ന് ഇവര്‍ ആലുവ എസ്പിക്ക് പരാതി നല്‍കിയികുന്നു. എന്നിട്ടും പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തിന് സമീപം വിജയകുമാര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Share news
error: Content is protected !!