KOYILANDY DIARY

The Perfect News Portal

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

റാസല്‍ ഖൈമ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റാസല്‍ ഖൈമയിലെ സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ പെണ്‍കുട്ടി സള്‍ഫ ബിഡോള്‍ അസ്ഗര്‍ യാസിന്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായിരുന്ന രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടി ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ജൂണ്‍ 14 ന് രാത്രി റാസല്‍ ഖൈമയില്‍ നിന്ന് ആറ് കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഷാമല്‍ ജില്ലയില്‍ വെച്ചാണ് അപകടം നടന്നത്.

മാതാപിതാക്കളോടൊപ്പം യാത്രച്ചെയ്യവെയാണ് വാഹനാപകടം സംഭവിച്ചത്. അപകടത്തില്‍ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിതാവ് എമിറേറ്റിലെ ഒരു പള്ളിയുടെ ഇമാമാണ്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെയും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ആളുകളുടെയും സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *