KOYILANDY DIARY

The Perfect News Portal

നിഷ്കളങ്കമായ ചിരിയോടെ ചെരുപ്പ് സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്ന കുട്ടികളുടെ ചിത്രം വൈറലാകുന്നു

സെല്‍ഫി എടുക്കുന്ന ഒരുകൂട്ടം കുട്ടികളാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരങ്ങള്‍. കൂട്ടം കൂടി നിന്ന് ചിരിച്ച്‌ വളരെ സന്തോഷത്തോടെ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്നതുപോലെ പോസ് ചെയ്യുകയാണ് കുട്ടികള്‍. എന്നാല്‍ ഈ സെല്‍ഫിക്ക് ഒരു പ്രത്യേകതയുണ്ട്. സെല്‍ഫി എടുക്കാന്‍ ഉപയോ​ഗിച്ച ക്യാമറയില്‍ ചിത്രം പകര്‍ത്താന്‍ കഴിയില്ല. കാരണം ക്യാമറയ്ക്ക് പകരം ചെരുപ്പാണ് ഉപയോ​ഗിച്ചാണ് അവര്‍ സെല്‍ഫിയെടുക്കുന്നത്.

കുട്ടിക്കാലത്തെ എല്ലാ കുസൃതികളും പുറത്തുകാട്ടുന്ന ചിത്രമാണ് അജ്ഞാതനായ ഒരു ഫോട്ടോ​ഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയത്. പണ്ട് കളിക്കാനായി ചിരട്ടയും കല്ലും മണ്ണുമൊക്കെ ഉപയോ​ഗിച്ചിട്ടുണ്ടെങ്കില്‍ ഇത് ന്യൂ ജനറേഷനാണ്. ഇവിടെ കല്ലും മണ്ണുമൊന്നും പോര. കമ്ബ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും വാഴുന്ന ഈ കാലത്ത് സെല്‍ഫി വിട്ട് കൊച്ചുപിള്ളേര്‍ക്ക് പോലും മറ്റൊരു ചിന്തയില്ലെന്നുംകൂടി തെളിയിക്കുകയാണ് ഈ ചിത്രം.

അഞ്ച് കുട്ടികളാണ് ചിത്രത്തിലുള്ളത്. ക്യാമറയല്ലെന്ന് അറിഞ്ഞിട്ടും മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്ന മട്ടിലാണ് കുട്ടികളുടെ നില്‍പ്പ്. നിഷ്കളങ്കമായ ചിരിയോടെ ചെരുപ്പ് സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്ന കുട്ടികള്‍ ആളുകളുടെ സ്നേഹവും വാത്സല്യവും സ്വന്തമാക്കിയിരിക്കുകയാണ്. ചലച്ചിത്രതാരങ്ങളടക്കം ആയിരക്കണക്കിന് ആളുകളാണ് ചിത്രം സാമൂഹ്യമാ​ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *