KOYILANDY DIARY

The Perfect News Portal

ബഹ്‌റൈനില്‍ മലയാളിക്ക് തടവ് ശിക്ഷ

ബഹ്‌റൈനില്‍ മലയാളിക്ക് തടവ് ശിക്ഷ. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കേസിലാണ് മലയാളിക്ക് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ കൊല ചെയ്യപ്പെട്ട കേസില്‍ ഒന്നാം ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴി നല്‍കി. എന്നാല്‍ മനപ്പൂര്‍വമല്ലാത്ത കൊലയായതിനാലാണ് അഞ്ച് വര്‍ഷം തടവ് മാത്രം കോടതി വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *