KOYILANDY DIARY

The Perfect News Portal

നിയന്ത്രണങ്ങളുമായി വാട്സാപ‌്: ഫോര്‍വേഡുകള്‍ ഒരുസമയം അഞ്ചുപേര്‍ക്ക്‌ മാത്രം

വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് ആള്‍ക്കൂട്ടക്കൊലകള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയതോടെ നിയന്ത്രണങ്ങളുമായി വാട്സാപ‌്. സന്ദേശങ്ങള്‍ ഒരേസമയം അഞ്ചുപേര്‍ക്കുമാത്രം ഫോര്‍വേഡ‌് ചെയ്യാവുന്ന നിലയില്‍ നിയന്ത്രിക്കും. ക്യുക‌് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. നിയന്ത്രണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളിയാഴ്ചമുതല്‍ വാട്സാപ‌് നടപ്പാക്കിത്തുടങ്ങി.

സന്ദേശങ്ങള്‍ അയച്ചയാള്‍ എഴുതിയതാണോ, ഫോര്‍വേഡ് ചെയ്ത് കിട്ടിയതാണോ എന്നറിയാനുള്ള ലേബല്‍ ഇതിനോടകം വാട്സാപ‌് നടപ്പാക്കിയിട്ടുണ്ട്.

വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ വ്യാജസന്ദേശ പ്രചാരണം വന്‍ സുരക്ഷാപ്രശ്നമായി മാറിയതോടെയാണ് കൂട്ടമായി സന്ദേശങ്ങള്‍, ചിത്രം, വീഡിയോ എന്നിവ അയക്കുന്നത് നിയന്ത്രിക്കാന്‍ വാട്സാപ‌് നിര്‍ബന്ധിതരായത്. വ്യാജവാര്‍ത്തകള്‍ തടയുന്നതിന് അക്കാദമിക് വിദഗ്ധരുടെ സഹായം തേടുന്നതടക്കമുള്ള നീക്കങ്ങളും വാട്സാപ‌് തുടങ്ങി. വ്യാജവാര്‍ത്ത പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം രണ്ടാമതും വാട്സാപ‌് മേധാവികള്‍ക്ക് കത്തയച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *