KOYILANDY DIARY.COM

The Perfect News Portal

ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് ആരോപണം

തിരുവനന്തപുരം: ലാത്വിയ സ്വദേശിനി ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് ആരോപണം. ഇത് സംബന്ധിച്ച്‌ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതി ഡി.ജി.പി ഓഫീസില്‍ ലഭിച്ചു.

ലിഗയുടെ മരണത്തിന് ശേഷം അശ്വതി ജ്വാല ലിഗയുടെ ബന്ധുക്കളോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് ശേഷം പണപ്പിരിവ് നടത്തിയെന്നാണ് പരാതി. 3,80,000 രൂപ അശ്വതി കൈപ്പറ്റിയെന്നാണ് ആരോപണം.

പരാതി പ്രാഥമിക പരിശോധനയ്ക്കായി ഐ.ജി ഓഫീസിന് ഉടന്‍ അയക്കും. ലിഗയുടെ മരണത്തിന് ശേഷം താന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല എന്ന തരത്തിലുള്ള ആരോപണം അശ്വതി ഉയര്‍ത്തിയിരുന്നു.

അശ്വതി സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് അശ്വതി പണം കൈപ്പറ്റിയെന്ന ആരോപണമുണ്ടായിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!