KOYILANDY DIARY.COM

The Perfect News Portal

SNDP കോളേജിൽ മധുരപതിനേഴ് ഫുഡ് ഫെസ്റ്റിവെൽ സംഘടിപ്പിച്ചു

കൊയിലാണ്ടി: 2017 വിടപറയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ആർ. ശങ്കർ മെമ്മോറിയൽ SNDP കോളേജിൽ എന്റർ പ്രണർഷിപ്പ് ക്ലബ്ബ് അംഗങ്ങൾ മധുരപതിനേഴ് ഫുഡ് ഫെസ്റ്റിവെൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെർമാൻ അഡ്വ; കെ. സത്യൻ നിർവ്വഹിച്ചു. കോളേജിലെ കോമേഴ്‌സ് മാനേജ്‌മെന്റ് വിഭാഗം വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെയാണ് മേള സംഘടിപ്പിച്ചത്.

രുചിയൂറുന്ന വിവിധയിനം കേക്കുകൾ, വ്യത്യസ്ത ഇനം പായസം മറ്റു ഭക്ഷ്യ വിഭവങ്ങൾ എന്നിവ വിദ്യാർത്ഥികൾ സ്വന്തമായി പാകം ചെയ്ത് വിൽപ്പനക്കായി കോളേജിൽ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികളിലെ സംരഭകത്വ വികസനം മുഖ്യ ലക്ഷ്യമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ മേളയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ലാഭവും അവശത അനുഭവിക്കുന്ന പാവപ്പെട്ട രോഗികളുടെ സാന്ത്വന ചികിത്സക്കായി ലഭ്യമാക്കും.

പ്രിൻസിപ്പൽ ഡോ: വി. അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ വകുപ്പ് ഓഫീസർ അജിത്ത്, ക്ലബ്ബ് കോ-ഓഡിനേറ്റർ ഡോ; കെ. അനിൽ കുമാർ, അനഘ, മുഹമ്മദ് ജിഷാൽ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!