KOYILANDY DIARY.COM

The Perfect News Portal

പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനെന്നു വിശേഷിപ്പിച്ച്‌ ബിജെപി മന്ത്രി

ഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനെന്നു വിശേഷിപ്പിച്ച്‌ രാജസ്ഥാന്‍ ബിജെപി മന്ത്രി ഡോ.ജസ്വന്ത് സിങ് യാദവ്. വസുന്ധര രാജെയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം നടത്തുന്ന രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയാണ് യാദവ്.

കഴിഞ്ഞ ദിവസം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഗവണ്‍മെന്റിന്റെ വിജയം പരാമര്‍ശിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം . ഇന്ന് വളരെ മഹത്തായ ഒരു ദിവസമാണ്. ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ നമ്മുടെ ബഹുമാനപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രണ്ടിടങ്ങളിലും വളരെ വലിയൊരു മുന്നേറ്റം തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നായിരുന്നു ജസ്വന്ത് സിങിന്റെ പരാമര്‍ശം.

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ഒരു കാര്‍ഷിക വ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്യവെ ആയിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ദേശീയ മാധ്യമങ്ങളടക്കം പ്രസ്താവന വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ ബിജെപി വൃത്തങ്ങളോ മന്ത്രിയുടെ ഓഫീസോ പ്രസ്താവന പിശകാണെന്നോ തെറ്റ്പറ്റിയതാണോ എന്ന് ഇത് വരെ വിശദീകരണം നല്‍കിയിട്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!