KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിക്കെതിരായ ക്വാ വാറണ്ടോ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്ന് ആരോപിച്ച്‌ ഫയല്‍ചെയ്ത  മുഖ്യമന്ത്രിക്കെതിരായ
ക്വാ വാറണ്ടോ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി പരിഗണനാര്‍ഹം പോലുമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത് .

ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തക്കകാരണമില്ലെന്നും കോടതി വ്യക്തമാക്കി . മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം .

നാലു സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ മുന്‍ കേരള സര്‍വ്വകലാശാല ജീവനക്കാരനായിരുന്നു കോടതിയെ സമീപിച്ചത് .

Advertisements

Leave a Reply

Your email address will not be published. Required fields are marked *