KOYILANDY DIARY

The Perfect News Portal

പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത പുലിമുരുകന്‍ മറ്റൊരു ചരിത്ര നേട്ടത്തിലേക്ക്

കൊച്ചി > മലയാള സിനിമാചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത പുലിമുരുകന്‍ മറ്റൊരു ചരിത്രനേട്ടത്തിലേക്ക്. പുലിമുരുകനിലെ രണ്ട് ഗാനങ്ങളും 2018 ഓസ്കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി സംഗീത വിഭാഗത്തില്‍ ഒരു പ്രാദേശിക ചിത്രം ഓസ്കാര്‍ സാധ്യത പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്നത്.

മികച്ച 70 ഗാനങ്ങളില്‍ 2 ഗാനങ്ങള്‍ പുലിമുരുകന്‍ സിനിമയിലെ ആണ്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ”കാടണിയും കാല്‍ചിലമ്ബേ”, ”മാനത്തെ മാരികുറുബെ ‘ എന്നി ഗാനങ്ങള്‍ ആണ് ഓസ്കാര്‍ നോമിനേഷന്‍ സാധ്യത പട്ടികയില്‍ ഇടപിടിച്ചത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ചു വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പുലിമുരുഗന്‍.

‘ഗുരു’ എന്ന മോഹന്‍ലാല്‍ ചിത്രവും മുന്‍പ് ഇന്ത്യയില്‍ നിന്നും ഓസ്കാര്‍ സാധ്യത പട്ടികയില്‍ ഇടം നേടിയിരുന്നു, പക്ഷെ അത് മികച്ച വിദേശഭാഷാ ചിത്രം എന്ന വിഭാഗത്തില്‍ ആയിരുന്നു. ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ മറികടന്ന ‘പുലിമുരുകന്‍’ പുതിയ നേട്ടം സ്വന്തമാക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *