KOYILANDY DIARY.COM

The Perfect News Portal

എസ് എന്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായി

കൊല്ലം: എസ് എന്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായി. രാത്രി കാലങ്ങളില്‍ ഹോസ്റ്റലിനുള്ളില്‍ വരെ സാമൂഹ്യ വിരുദ്ധര്‍ കയറുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം.

വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ എസ്.എഫ.ഐയുടെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ ഉപരോധിച്ചു. എസ്.എന്‍ കോളേജ് മാനേജ്മെന്‍റിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ വനിതാ ഹോസ്റ്റലിലാണ് അടുത്തകാലത്തായി സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായത്. വൈകുന്നേരങ്ങളില്‍ ഹോസ്റ്റലിനു മുമ്ബില്‍ തമ്ബടിക്കുന്ന സംഘം തങ്ങള്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിക്കുന്നുതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

അതിക്രമം അതിര് കടന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോസ്റ്റലിന്റെ ജനല്‍ച്ചില്ല സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു ഇതോടെ വിദ്യാര്‍ത്ഥികളുടെ രോഷവും അണപൊട്ടി. പരാതികള്‍ ഏറെ നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥിനികള്‍ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ ഹോസ്റ്റലിന്റെ പ്രവേശന കവാടത്തില്‍ പ്രതിഷേധ ധര്‍ണ്ണയും ഉപരോധവും സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷ ശക്തിപെടുത്തുന്നതിനും ഹോസ്റ്റല്‍ പരിസരത്ത് സിസിടിവി സ്ഥാപികിക്കുമെന്നും വാര്‍ഡന്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!