KOYILANDY DIARY

The Perfect News Portal

നൂറുകോടി രൂപയുടെ നോട്ടുകൾ അലങ്കാരമാക്കി മധ്യപ്രദേശിലെ മഹാലക്ഷ്മി ക്ഷേത്രം

മധ്യപ്രദേശിലെ റാത്ലം മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരെ വിസ്മയിപ്പിക്കുന്നത്, അവിടുത്തെ അലങ്കാരമാണ്. ക്ഷേത്രത്തിന്റെ ഉള്‍ഭാഗം നൂറുകോടിയോളം രൂപയുടെ നോട്ട് ഉപയോഗിച്ചാണ് അലഹ്കരിച്ചത്. വര്‍ഷങ്ങളായി ദീപാവലി നാളുകളില്‍ ഭക്തര്‍ കാണിക്കയായി നല്‍കിയ നോട്ടും ആഭരണങ്ങളും ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചതെന്ന് ഭരണസമിതി പറയുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും നിലവറകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതെടുത്താണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഉള്‍വശം മുഴുവന്‍ അലങ്കരിച്ചത്. ഈ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള കാണിക്കകള്‍ നല്‍കിയാല്‍, ആഗ്രഹിക്കുന്നതെന്തും നടക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ദൂരെ നാടുകളില്‍നിന്നുപോലും പണവും ആഭരണവും സമര്‍പ്പിക്കാനായി ഇവിടേക്ക് ആളുകള്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *