KOYILANDY DIARY

The Perfect News Portal

പ​രാ​തി പ​റ​യാ​ന്‍ ചെ​ന്ന യു​വാ​വി​ന് നി​റ​പു​ഞ്ചി​രി​യോ​ടെ പോ​ലീ​സ് ന​ല്‍​കി​യ​ത് പിറന്നാള്‍ കേ​ക്ക്

പ​രാ​തി പ​റ​യാ​ന്‍ ചെ​ന്ന യു​വാ​വി​ന് നി​റ​പു​ഞ്ചി​രി​യോ​ടെ പോ​ലീ​സ് ന​ല്‍​കി​യ​ത് പിറന്നാള്‍ കേ​ക്ക്. ആ​ശ്ച​ര്യ​പ്പ​ടേ​ണ്ട, സം​ഭ​വം സ​ത്യ​മാ​ണ്. മും​ബൈ​യി​ലെ സാക്കി​ന​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി പ​റ​യാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​നീ​ഷ് എ​ന്ന യു​വാ​വ്. പരാതി കേട്ട് എ​ഫ്‌ഐ​ആ​ര്‍ ത‍യാറാക്കുന്നതിനിട​യി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ തി​രി​ച്ച​റി​ഞ്ഞു ഇ​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ പി​റ​ന്നാ​ളാ​ണെ​ന്ന്.

ഉ​ട​ന്‍ ത​ന്നെ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേ​ഷം സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​സ്ഥ​ര്‍ എ​ല്ലാ​വ​രും കൂ​ടി അ​നീ​ഷി​ന്‍റെ പി​റ​ന്നാ​ള്‍, കേ​ക്ക് മു​റി​ച്ച്‌ ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു. പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ മും​ബൈ പോ​ലീ​സ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ര്‍​ന്ന് വൈറലായി. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ഭി​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *