KOYILANDY DIARY.COM

The Perfect News Portal

ഫാസിസ്റ്റ് വാഴ്ചക്കാലത്തെ ജനാധിപത്യം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന അമിതാധികാര നടപടികളിലൂടെ നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുകയാണെന്ന് സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള.

മറയില്ലാതെ മൂലധനശക്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ നവലിബറല്‍ നയം നഗ്നമായി നടപ്പാക്കുകയാണ് മോദിഗവണ്‍മെന്റ്. ഇതിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതാണ് ഇടതുപക്ഷത്തിനെതിരായ സംഘപരിവാര്‍ അക്രമണത്തിന് കാരണമെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു.

‘ഫാസിസ്റ്റ് വാഴ്ചക്കാലത്തെ ജനാധിപത്യം’ എന്ന വിഷയത്തില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി മേപ്പയ്യൂരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി വാരിക ചീഫ് എഡിറ്റര്‍ പ്രൊഫ. സി.പി. അബൂബക്കര്‍ മോഡറേറ്ററായി. എ.ഐ.സി.സി. സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ. രാജീവന്‍ സ്വാഗതവും വി. സുനില്‍ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!