KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഹരിയാന സ്വദേശി അതുല്‍ കുമാര്‍ പവാറിന്റെ (24) അവയവങ്ങള്‍ ദാനം ചെയ്തു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അതുലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രാവിലെ 7 മണിയോടെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ അവയവങ്ങള്‍ ശേഖരിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. അതുലിന്റെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജ്, ഒരു വൃക്ക ബാംഗ്ലൂര്‍ കമാന്‍ഡന്റ് ഹോസ്പിറ്റല്‍, കരളും ഒരു വൃക്കയും ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗിക്കും പുതുജീവനേകും.

ചാലക്കുടിക്ക് സമീപം നടന്ന കാറപകടത്തെ തുടര്‍ന്ന് ഈ മാസം 25നാണ് അതുലിനെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ചത്. ആസ്റ്റര്‍ മെഡ്സിറ്റിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കണ്‍സല്‍ട്ടന്റ് ഡോ. മാത്യുജേക്കബ്ബിന്റെ നേതൃത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ കണ്‍സല്‍ട്ടന്റ് ഡോ.ചാള്‍സ് പനയ്ക്കല്‍, സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ.നൗഷിഫ്, യൂറോളജി കണ്‍സല്‍ട്ടന്റ് ഡോ.കിഷോര്‍, സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. രാമപ്രസാദ്, അനസ്തീഷ്യോളജി കണ്‍സല്‍ട്ടന്റ് ഡോ.നിഷ, സ്പെഷ്യലിസ്റ്റ് ഡോ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡോ.ജയകുമാര്‍, ഡോ.സഞ്ജീവ് തമ്ബി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. അവയവങ്ങള്‍ കൊണ്ടു പോകുന്നതിന് ഗ്രീന്‍ കോറിഡോര്‍ സംവിധാനവും അധികൃതര്‍ ഒരുക്കിയിരുന്നു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നിന്നും പ്രത്യേക ആംബുലന്‍സില്‍ നാവികസേന വിമാനത്താവളത്തില്‍ എത്തിച്ച വൃക്ക എയര്‍ ആംബുലന്‍സിലാണ് ബാംഗ്ലൂരിലേക്ക് കൊണ്ട്‌ പോയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!