KOYILANDY DIARY.COM

The Perfect News Portal

ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങി

ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങി. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. മുന്‍പ് പുറത്തിറങ്ങിയ ഓപ്പോ എഫ് 3യുടെ അതേ ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണ്‍ ചുവന്ന നിറത്തില്‍ തിളങ്ങുന്ന മെറ്റാലിക്കിലാണ് ലഭ്യമാകുക.

5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണിന് ഗോറില്ല ഗ്ലാസ് 5 സുരക്ഷയുണ്ട്. മുന്നിലെ ഇരട്ട സെല്‍ഫി ക്യാമറയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 13എംപിയും 8എംപിയുമാണ് എഫ് 3യുടെ മുന്നിലെ ക്യാമറ. 4ജിബി റാം, എസ്.ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3,200 എംഎഎച്ച്‌ ബാറ്ററി എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.

പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ആമസോണില്‍ നിന്നും രാജ്യത്താകമാനമുള്ള ഓപ്പോ ഓഫ് ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്. 18,990 രൂപയാണ് ഫോണിന്റെ വില.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!