KOYILANDY DIARY.COM

The Perfect News Portal

അന്വേഷണം പുരോഗമിക്കട്ടെ, തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ: വനിത സിനിമ കൂട്ടായ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി വനിത സിനിമ കൂട്ടായ്മ. കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവണ്‍മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ് കൂട്ടായ്മ പ്രതികരിച്ചത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വനിത സിനിമ കൂട്ടായ്മയുടെ പ്രതികരണം.

അന്വേഷണം പുരോഗമിക്കട്ടെ, തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച്‌ ഞങ്ങള്‍ ഇവിടെയുണ്ട്. പോരാടുന്നവര്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണെന്നും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!