KOYILANDY DIARY

The Perfect News Portal

നിയമത്തിന്റെ മുന്നില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കുറ്റം ചെയ്യുന്നത് ആരായാലും പോലീസ് നടപടി സ്വീകരിക്കുമെന്നും നിയമത്തിന്റെ മുന്നില്‍ നിന്നു കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തില്‍ തന്നെ കുറ്റവാളികളെ വളരെ വേഗം അറസ്റ്റ് ചെയുകയുകയാണ് ഉണ്ടായത്. ഇതിനോടൊപ്പം അന്വേഷണം തുടരാന്‍ സംഘത്തിനു നിര്‍ദേശം നല്കുകയും ചെയ്തിരുന്നു. തുടര്‍ന്നും കേസുമായി മുന്നോട്ട് പോകും. കേസുമായി മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അറസ്റ്റിനു പിന്നാലെ ഗൂഢാലോചനക്കാരുടെ പിന്നാലെ പോവുകയായിരുന്നില്ല വേണ്ടത്. ആദ്യം വേണ്ടത് കേസുമായി ബന്ധപ്പെട്ടവരെ പിടികൂടുകയായിരുന്നു. ഡിജിപിയോടും ഇടക്കാല ഡിജിപിയോടും അന്വേഷണ സംഘത്തോടും കൃത്യമായി അന്വേഷണം നടത്താനും കുറ്റക്കാര്‍ ആരായാലും പിടികൂടാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *