KOYILANDY DIARY

The Perfect News Portal

ബേസില്‍ ജോസഫ് വിവഹിതനാകുന്നു

ഗോദ എന്ന പുതിയ സിനിമ തീയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനിടെ എല്ലാവര്‍ക്കും അറിയാനുള്ളത് ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ പുതിയ പ്രൊജക്റ്റിനെ കുറിച്ചാണ്. അതിന് ബേസിലിന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്റെ പുതിയ പ്രൊജക്റ്റ് കല്ല്യാണമാണ്. അയ്യോ അത് സിനിമയുടെ പേരല്ല ഞാന്‍ വിവാഹിതനാകാന്‍ പോകുന്നു. ഓഗസ്റ്റിലാണ് വിവാഹം. തല്‍ക്കാലം വിവാഹത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. ഒരു ചെറിയ ഇടവേള. അതിനു ശേഷം പൂര്‍വ്വാധികം ശക്തിയോടെ പുതിയ സിനിമയുമായി വീണ്ടും ഗോദയിലേക്ക് ഇറങ്ങും.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ മനസുതുറന്നത്. കണ്ണാടിക്കല്‍ ഗ്രാമത്തിന്റെയും പഞ്ചാബി സുന്ദരി അതിഥി സിംഗിന്റെയും കഥ പറയുന്ന ഗോദ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഗുസ്തിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകന്‍ ബേസില്‍ ജോസഫ് ഇപ്പോള്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *