KOYILANDY DIARY

The Perfect News Portal

80 കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി 11 വര്‍ഷത്തിനുശേഷം പിടിയില്‍

കിളിമാനൂര്‍80 കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി 11 വര്‍ഷത്തിനുശേഷം പിടിയില്‍. പുല്ലയില്‍ കുന്നില്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഭാര്യ കമലാക്ഷി (80) യെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് പ്രതി പുല്ലയില്‍ തെങ്ങുവിള വീട്ടില്‍ എസ്. മോഹന്‍കുമാര്‍(40) 11 വര്‍ഷത്തിനുശേഷം അറസ്റ്റിലായത്.

2006 നവംബര്‍ 24നാണു കമലാക്ഷി ക്രൂരമായി കൊലചെയ്യപ്പെട്ടത്. പുല്ലയില്‍ പറക്കോട് ദേവീക്ഷേത്രത്തിനു സമീപത്തെ ഉപയോഗശുന്യമായ കുളത്തില്‍ കൊല നടന്നതിന് രണ്ടുദിവസത്തിനു ശേഷമാണു കമലാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: കമലാക്ഷിയോടൊപ്പം കുറച്ചുകാലം പറക്കോട് ദേവീക്ഷേത്രത്തിലെ പൂമാല കെട്ടുന്ന ജോലികളില്‍ മോഹന്‍കുമാര്‍ സഹായിച്ചിരുന്നു . ഇതിനിടെ കാവില്‍ പ്രതിഷ് ഠിച്ചിരുന്ന നാഗര്‍വിഗ്രഹം മോഹന്‍കുമാര്‍ ഇളക്കിയെടുത്തു നശിപ്പിച്ചിരുന്നു. ഇക്കാര്യം കാവില്‍ 2006 നവംബര്‍ 26നു നടക്കുന്ന പുന:പ്രതിഷ്ഠാ ദിനത്തില്‍ വെളിപ്പെടുത്തുമെന്നു കമലാക്ഷി മോഹന്‍കുമാറിനോട് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണു കൊലയ് ക്ക് കാരണം.

Advertisements

ദീപാരാധന കഴിഞ്ഞു വീട്ടിലേക്കുമടങ്ങിയ കമലാക്ഷിയെ ക്ഷേത്രത്തിനു സമീപത്തുള്ള വഴിയില്‍വച്ചു കഴുത്തിനു കുത്തിപ്പിടിച്ചു തൊട്ടടുത്തുള്ള പുരയിടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കുത്തി കൊലപ്പെടുത്തിയശേഷം ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ കൊണ്ടിടുകയും ചെയ്തു. കൊലപാതകത്തിനുശേഷം പ്രതി ഒളിവില്‍ പോയി. പ്രതി മോഹന്‍കുമാറാണെന്ന് അക്കാലത്തു തന്നെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

വര്‍ഷങ്ങളായി ഒളിവിലായിരുന്ന പ്രതി മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടം വില്വാത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായതോടെയാണു കേസില്‍ പുതിയ വഴിത്തിരിവായത്. നിലമ്പൂര്‍ പോലീസില്‍ പിടിയിലായപ്പോള്‍ ആദ്യം നല്‍കിയ വിലാസം തിരുവനന്തപുരം കവടിയാര്‍ പാലസ് ഉണ്ണികൃഷ് ണന്‍ എന്നു വിളിക്കുന്ന രാജാറാം മോഹന്‍ദാസ് എന്നായിരുന്നു. ഇതു വ്യാജമാണെന്നു തിരിച്ചറിഞ്ഞ പോലീസ് ശരിയായ വിലാസത്തിനായി കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു.

പോലീസ് വാട് സാപ് ഗ്രൂപ്പില്‍ മോഹന്‍കുമാറിന്റെ പടവും മറ്റും കണ്ട തിരുവനന്തപുരത്തെ ഷാഡോ പോലീസിലെ പോലീസുകാരനാണു മോഹന്‍കുമാറിന്റെ കൊലപാതക ചരിത്രം തിരിച്ചറിഞ്ഞത്. തുടര്‍ന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. നിലമ്പൂര്‍ പൂക്കോട്ടുംപാടം പോലീസില്‍ നിന്നു കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ കിളിമാനൂര്‍ പോലീസ് സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തി.

കമലാക്ഷിയെ കുത്തി കൊലപ്പെടുത്തിയശേഷം കുളത്തില്‍ വലിച്ചെറിഞ്ഞ കത്തിയും കുളത്തില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍ വര്‍ഷങ്ങളായി വെള്ളത്തില്‍ കിടന്നതിനാല്‍ കത്തിയുടെ പിടി ഒടിഞ്ഞുപോയിട്ടുണ്ട്. തെളിവെടുപ്പും അന്വേഷണവും പൂര്‍ത്തിയാക്കി പ്രതിയെ വെള്ളിയാഴ്ച പൂക്കോട്ടുംപാടം പോലീസിനു കൈമാറുമെന്നു സിഐ: വി.എസ്.പ്രദീപ്കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *