KOYILANDY DIARY

The Perfect News Portal

ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ പരിശീനത്തിനിടെ മരിച്ചു

ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ (30) പരിശീനത്തിനിടെ മരിച്ചു. പരിശീലനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരം കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായി സ്‌പോര്‍ട്‌സ് മാധ്യമങ്ങളില്‍ പറയുന്നത്.

ഏഴു വര്‍ഷം ന്യൂകാസില്‍ താരമായിരുന്ന ടിയോട്ടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനിസ് ക്ലബ്ബ് ബീജിംഗ് എന്റര്‍പ്രൈസിലേക്ക് ചുവടുമാറിയത്. 2010, 2014 ലോകകപ്പുകളും ടിയോട്ടെ കളിച്ചിട്ടുണ്ട്. 2015ല്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ ഐവറി കോസ്റ്റ് ടീമിലെ അംഗമായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനു വേണ്ടി 150 മത്സരങ്ങളും കളിച്ചു. ഐവറി കോസ്റ്റിനായി 52 രാജ്യാന്തര മത്സരങ്ങളിലും ജെഴ്‌സിയണിഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *