KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് അരിവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിക്കുന്നു. ഓണവിപണി ലക്ഷ്യമിട്ട് അരിയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും സൂചനയുണ്ട്. ആന്ധ്ര അരിയ്ക്ക് പുറമെ കേരളത്തില്‍ വിളയുന്ന മട്ടയരിയ്ക്കും ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചുരൂപ. ആന്ധ്രയില്‍ നിന്നുള്ള ജയ അരിയ്ക്ക് കിലോയ്ക്ക് 45 രൂപ വരെയായി ചില്ലറ വിപണിയിലില്‍ വില.

കഴിഞ്ഞയാഴ്ച 40 രൂപയായിരുന്നു. സുലേഖ അരിയുടെ വില 41 ല്‍ നിന്ന് 43 ആയി. പാലക്കാട്ടും കുട്ടനാട്ടും വിളയുന്ന മട്ടയരിയ്ക്കും നാലുരൂപ മുതല്‍ ആറുവരെ കൂടി. ബ്രാന്‍ഡഡ് മട്ടയരിയ്ക്ക് അന്‍പത്തിയഞ്ചുരൂപ കൊടുക്കണം. പച്ചരിയ്ക്കും കൂടി മൂന്നുരൂപ. അന്‍പതിലെത്തിയ അരിവില ബംഗാളില്‍ നിന്ന് അരിയിറക്കി ഒരുപരിധിവരെ സര്‍ക്കാര്‍ വില പിടിച്ചുനിര്‍ത്തിയെങ്കിലും വീണ്ടും കാര്യങ്ങള്‍ കൈവിട്ടുപോയി.

ആവശ്യത്തിന് നെല്ലുകിട്ടുന്നില്ലെന്നാണ് ആന്ധ്രയിലെ മില്ലുടമകളുടെ പരാതി. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഡിമാന്‍ഡ് ഉയരുമെന്ന് പ്രതീക്ഷിച്ച് കര്‍ഷകര്‍ നെല്ല് പൂഴ്ത്തി വച്ചിരിക്കുകയാണെന്നാണ് പ്രചാരണം. എന്നാല്‍ ഓണം വരാനിരിക്കെ അരിവില കൂട്ടാനുള്ള ആന്ധ്രലോബിയുടെ ഒത്തുകളിയാണിതെന്നാണ് വിലയിരുത്തല്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *