KOYILANDY DIARY.COM

The Perfect News Portal

ന്യൂസിലൻഡിനെതിരായ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യൻ ടീമിന് എതിരില്ലാത്ത അഞ്ച് ഗോളുകളുടെ തോൽവി

.

ന്യൂസിലൻഡിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യൻ ടീമിന് എതിരില്ലാത്ത അഞ്ച് ഗോളുകളുടെ തോൽവി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അഞ്ചാം മിനിറ്റിൽ ബിജോയ് വർഗീസ് വഴങ്ങിയ സെൽഫ് ഗോളിലൂടെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. തുടർന്ന് ആദ്യ പകുതിയിൽ 34, 43 മിനിറ്റുകളിൽ റാൻഡൽ നേടിയ ഇരട്ട ഗോളുകൾ ന്യൂസിലൻഡിന്റെ ലീഡ് മൂന്നായി ഉയർത്തി.

 

രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ് വുഡും 75-ാം മിനിറ്റിൽ ബെയ്‌ലിസും കൂടി ലക്ഷ്യം കണ്ടതോടെ ന്യൂസിലൻഡ് ആധികാരിക വിജയം ഉറപ്പിക്കുകയായിരുന്നു. ഫിഫ റാങ്കിംഗിൽ 88-ാം സ്ഥാനത്തുള്ള ന്യൂസിലൻഡിനെതിരെ 138-ാം സ്ഥാനത്തുള്ള ഇന്ത്യൻ നിരയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ഞായറാഴ്ച ഇന്ത്യ ഒരിക്കൽ കൂടി ന്യൂസിലാൻഡിനെ നേരിടും.

 

Share news