KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് 12 ന്

.

ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12 ന് സംയുക്ട ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഓട്ടോ ടാക്സി പണിമുടക്ക്. ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ചിട്ട് നാലര വർഷം കഴിഞ്ഞുവെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാലര വർഷത്തിനിടയിൽ 16 തവണയാണ് ഇന്ധന വില വർധിപ്പിച്ചത്.

 

ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചു. എല്ലാ നിരക്കുകളും വലിയ രീതിയിൽ വർദ്ധിച്ചുവെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തിൽ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. ഈ വരുമാനം കൊണ്ട് ജീവിക്കാൻ സാധിക്കുന്നില്ല. മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല. കേരളത്തേക്കാൾ വില സൂചിക കുറഞ്ഞ തമിഴ്നാട്ടിൽ പോലും മിനിമം തുക 50 ആയി വർദ്ധിപ്പിച്ചുവെന്ന് നേതാക്കൾ പറഞ്ഞു. 

Share news