KOYILANDY DIARY.COM

The Perfect News Portal

സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ന് പുറത്തിറങ്ങും

.

കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ന് പുറത്തിറങ്ങും. വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും നിർണായക സംഭവങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം ഹാർപ്പർ കോളിൻസാണ് പ്രസിദ്ധീകരിക്കുന്നത്. കേംബ്രിഡ്ജിൽ വെച്ച് രാജീവ് ഗാന്ധിയുമായുണ്ടായ ആദ്യ കണ്ടുമുട്ടൽ, ഇരുവരുടെയും പ്രണയകാലം, വിവാഹശേഷം ഇന്ത്യയിലേക്കുള്ള വരവ്, നെഹ്‌റു-ഗാന്ധി കുടുംബത്തിലെ വ്യക്തിജീവിതം തുടങ്ങിയ അനുഭവങ്ങൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

 

ഇതോടൊപ്പം ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായകമായ വഴിത്തിരിവുകളും രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും ആത്മകഥയിൽ ഇടംപിടിക്കുന്നുണ്ട്. പുസ്തകത്തിന്റെ പ്രസാധനവുമായി ബന്ധപ്പെട്ട വിവാദങ്ങളും നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ ചില പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ആദ്യ പ്രസാധകരായ പെൻഗ്വിൻ ബുക്സ് ഇന്ത്യ പുസ്തക പ്രസിദ്ധീകരണത്തിൽനിന്ന് പിന്മാറിയത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് ഹാർപ്പർ കോളിൻസ് പുസ്തകത്തിന്റെ പ്രസാധന ചുമതല ഏറ്റെടുത്തത്.

 

Share news