KOYILANDY DIARY.COM

The Perfect News Portal

മുക്കത്ത് എസ്എംഎ രോഗം ബാധിച്ച കുട്ടികളുടെ പേരിൽ ചാരിറ്റി തട്ടിപ്പ്: ട്രസ്റ്റിന്റെ ഓഫീസിന് നേരെ ആക്രമണം

.

കോഴിക്കോട്: മുക്കത്ത് എസ്എംഎ രോഗം ബാധിച്ച കുട്ടികളുടെ പേരിൽ ചാരിറ്റി തട്ടിപ്പ് നടത്തിയ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസിന് നേരെ ആക്രമണം. മുക്കം മാമ്പറ്റയിലെ ട്രസ്റ്റ് ഓഫീസാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. ഓഫീസ് ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അതേസമയം, ചാരിറ്റി തട്ടിപ്പ് ആരോപണത്തിൽ ട്രസ്റ്റ് ചെയർമാൻ നൈസാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കെന്ന പേരിൽ പിരിച്ചെടുത്ത പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. ക്യുആർ കോഡ് സ്കാൻ ചെയ്ത് പത്ത് ലക്ഷം രൂപയിലധികം സ്വന്തം അക്കൗണ്ടിലേക്ക് കൈമാറിയതായാണ് പുറത്തുവരുന്ന വിവരം. ഇതിന് പുറമെ മറ്റ് കിടപ്പുരോഗികളുടെ ചികിത്സയ്ക്കും നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനെന്ന പേരിലും പണം സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രസ്റ്റിലെ ജീവനക്കാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

 

Share news