KOYILANDY DIARY.COM

The Perfect News Portal

സയ്യിദ് അലി ബാഫഖി തങ്ങൾ പൗരാവലിയുടെ അനുസ്‌മരണ സംഗമം

 .
കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണ സംഗമം തിങ്കളാഴ്ച നടക്കും. വൈകീട്ട് 6 മണി കൊയിലാണ്ടി സബ് ജയിലിന് സമീപത്തുള്ള മർകസ് ഖൽഫാൻ സെൻ്ററിൽ കൊയിലാണ്ടി എം എൽ എ അഡ്വ. പ്രവീൺ കുമാറിൻ്റെ അധ്യക്ഷതയിൽ ആഭ്യന്തര മന്ത്രി മേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി മഹല്ല് ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ്‌ലിയാർ പ്രാർത്ഥന നടത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും.
.
.
പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, ഷാഫി പറമ്പിൽ എം പി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം അനുസ്മരണ പ്രഭാഷണം നടത്തുo. സിപിഎം ജില്ല സെക്രട്ടറി എം മഹബൂബ്, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ,  മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ, കൊയിലാണ്ടി നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ, കൊയിലാണ്ടി മഹല്ല് സെക്രട്ടറി അമേത്ത്ഹാഷിo, കൊയിലാണ്ടി നിയോജകമണ്ഡലം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് എം രാജീവൻ, വാർഡ് കൗൺസിലർ കെ. എം ഷമീം, അഡ്വ. കെ റഷീദ്, അഫ്സൽ കൊളാരി, അബ്ദുൽ കരീം നിസാമി, എ അസീസ് എന്നിവർ സംസാരിക്കും.
Share news