ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ 109 ആം വാർഷിക ദിനം ആചരിച്ചു
.
കോഴിക്കോട്: ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ 109 ആം വാർഷികത്തിൻ്റെ ഭാഗമായി കോഴിക്കോട് ഫാസിസ്റ്റ് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ഇ.സി സതീശൻ അധ്യക്ഷത വഹിച്ചു.
.

.
എം എം സജീന്ദ്രൻ, അഡ്വ. പി ഗവാസ്, കെ.കെ ബാലൻ, അജയ് അവള എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ചിത്രകാര കൂട്ടായ്മ മാതൃഭൂമി ചീഫ് ആർട്ടിസ്റ്റ് ബി എസ് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഇസ്ക്കഫ്, യുവകലാസാഹിതി, ഇപ്റ്റ, നവതരംഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.



