KOYILANDY DIARY.COM

The Perfect News Portal

സാന്ത്വന സ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റെറിന് തുടക്കമായി

 .
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സേവാഭാരതിയുടെ പുതിയ സംരംഭം സാന്ത്വന സ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റെറിന് തുടക്കമായി. ദേശീയ സേവാഭാരതി കേരളവും കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന സാന്ത്വന സ്പർശം റിഹാബിലിറ്റേഷൻ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷനു സമീപം വേദവ്യാസ വിദ്യാലയത്തിൽ കെ. ചിറ്റലപ്പള്ളി ഫൗണ്ടേഷൻ എക്സി. ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബായും, സാന്ത്വനം സ്പർശം മലബാർ മെഡിക്കൽ കോളജ് ചെയർമാൻ അനിൽകുമാർ വള്ളിൽ നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡണ്ട് കെ എസ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ‍‍
.
.
‍സേവാഭാരതി  സംസ്ഥാന സെക്രട്ടറി പി സതീഷ്  പദ്ധതി യെപ്പറ്റി വിശദീകരിച്ചു. രാഷ്ട്രീയ സ്വയം സംഘം ക്ഷേത്രിയ ബൗതിക് ശിക്ഷൺ പ്രമുഖ് കെ. പി, രാധാകൃഷ്ണൻ സേവാ സന്ദേശവും മുഖ്യപ്രഭാഷണവും നടത്തി. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സോഷ്യൽ ഇനിഷ്യേറ്റീവ് എസ് എം വിനോദ്, ഒ. അഞ്ജു ദേവി, സ്റ്റീൽ ഇന്ത്യാ എം ഡി, കെ.എം. രാജീവൻ, കെ. എം രജി, വാർഡ് കൗൺസിലർ, കെ.വി. സുരേഷ്, മോഹനൻകല്യരി, സേവാഭാരതി സംസ്ഥാനസംഘടനാ സെക്രട്ടറി കെ.വി.രാജീവൻ സംസാരിച്ചു.
.
.
അപകടങ്ങൾ കൊണ്ടും സ്ട്രോക്ക് തുടങ്ങി അസുഖങ്ങൾ കൊണ്ടും തളർന്നുപോയവർക്കും വിവിധങ്ങളായ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ആശ്വാസമാകാനും, കൈത്താങ്ങായികൂടെയുണ്ട് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമാകുന്നത്. സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന കുടുംബങ്ങളിലെ രോഗികൾക്ക് റീഹാബിലിറ്റേഷൻ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷൻ തെറാപ്പി ബിഹേവിയർ തെറാപ്പി കൗൺസിലിംഗ് തുടങ്ങിയ വിപുലമായ സേവനങ്ങൾ കേന്ദ്രത്തിൽ സൗജന്യമായി ലഭ്യമാക്കുന്നത്. കൊയിലാണ്ടിയിൽ സേവാഭാരതി കിടപ്പുരോഗികൾക്ക് വീടുകളിലെത്തി പരിചരണം നൽകുന്ന സുകൃതം വയോജന പരിപാലന പദ്ധതിയുടെ തുടർച്ചയായാണ് കൂടുതൽ സൗകര്യങ്ങളോടുള്ള സാന്ത്വന സ്പർശം  റീഹാബിലിറ്റേഷൻ തെറാപ്പി സെന്റർ ആരംഭി ച്ചത്.
Share news