KOYILANDY DIARY.COM

The Perfect News Portal

കാനത്തിൽ ജമീലയുടെ ചരമ വാർഷിക ദിനം കൊയിലാണ്ടിയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും

.
കൊയിലാണ്ടി: സിപിഐഎം നേതാവും കൊയിലാണ്ടി എംഎൽഎ യുമായിരുന്ന കാനത്തിൽ ജമീലയുടെ ഒന്നാം വാർഷിക ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുവാൻ കൊയിലാണ്ടിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ചരമ വാർഷിക ദിനമായ നവംബർ 29ന് അസംബ്ലി മണ്ഡലം കേന്ദ്രീകരിച്ച് കൊയിലാണ്ടി ടൗണിൽ വൻ ബഹുജന റാലി നടക്കും. റാലി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. അനുസ്‌മരണത്തിൻ്റെ ഭാഗമായി മുഴുവൻ ലോക്കലുകളിലും ബൂത്തുകളിലും പ്രഭാതഭേരി, പതാക ഉയർത്തൽ, തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
.
.
സംഘാടക സമിതി രൂപീകരണ കൺവെൻഷൻ സിപിഐഎംജില്ലാ കമ്മിറ്റി അംഗം കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്‌തു. ദീപ ഡി ഓൾഗ അധ്യക്ഷയായി. ടി കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. എം പി ഷിബു, അഡ്വ. എൽ ജി ലിജീഷ്, പി വിശ്വൻ, കെ ദാസൻ, ബിന്ദു സോമൻ, എം പി അഖില, എന്നിവർ സംസാരിച്ചു. ദീപ ഡി ഓൾഗ, ചെയർപേഴ്‌സണും കെ കെ മുഹമ്മദ് കൺവീനറും എൽ ജി ലിജീഷ് ട്രഷററുമായി 201 അംഗ സംഘാടക സമിതിയും വിവിധ സബ്ബ് കമ്മിറ്റികളും രൂപീകരിച്ചു.
Share news