KOYILANDY DIARY.COM

The Perfect News Portal

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ‌‌പോർച്ചുഗലിന്റെ അണ്ടർ-17 ടീമിലേക്ക്

.

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ‌‌പോർച്ചുഗലിന്റെ അണ്ടർ-17 ടീമിലേക്ക്. പതിനാറുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ ആദ്യമായാണ് പോർച്ചുഗലിന്റെ അണ്ടർ-17 ടീമിലേക്ക് എത്തുന്നത്. വരാനിരിക്കുന്ന അണ്ടർ-17 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പരിശീലകൻ ഫിലിപ്പെ റാമോസ് പ്രഖ്യാപിച്ച 23 അംഗ ടീമിലാണ് താരം ഇടം പിടിച്ചത്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിന്റെ യൂത്ത് ടീമിനായാണ് താരം ബൂട്ട് അണിയുന്നത്.

 

2025 മേയിൽ അണ്ടർ-15 ടീമിനായി അരങ്ങേറ്റം കുറിച്ച താരം മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ ജൂനിയർ ടീമുകളിൽ സ്ഥിരസാന്നിധ്യമായി മാറുകയായിരുന്നു. ഇതുവരെ പോർച്ചുഗൽ യൂത്ത് ടീമുകൾക്കായി കളിച്ച 13 മത്സരങ്ങളിൽനിന്ന് അഞ്ച് ഗോളുകൾ താരം നേടിയിട്ടുണ്ട്. അണ്ടർ-15 തലത്തിൽ നാല് മത്സരങ്ങളിൽനിന്ന് രണ്ട് ഗോളും, അണ്ടർ-16 വിഭാഗത്തിൽ ഒമ്പത് മത്സരങ്ങളിൽനിന്ന് മൂന്ന് ഗോളുമാണ് സമ്പാദ്യം.

 

Share news