UDF കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ തെരു സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ജനധിപത്യം അട്ടിമറിച്ച് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് മോദി സർക്കാറിന് കുട്ടു നിൽക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ച് പുറത്ത് പോവണമെന്ന് ആവശ്യമുമായി കൊയിലാണ്ടി മുൻസിപ്പൽ UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ഗാന്ധി പ്രതിമയ്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. അൻവ്വർ ഇയ്യംഞ്ചേരി അധ്യക്ഷതയില്‍ UDF നിയോജക മണ്ഡലം കൺവീനർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
.

.
പി. രത്നവല്ലി ടീച്ചർ, VP ഇബ്രാഹിം കുട്ടി, രാജേഷ് കിഴരിയൂർ, കെ.പി. വിനോദ് കുമാർ, വി.ടി. സുരേന്ദ്രൻ , എ. അസ്സിസ്, നടേരി ഭസ്ക്കരൻ ഫാസിൽ നടേരി, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, എന്നിവർ സംസാരിച്ചു. മനോജ് പയറ്റുവളപ്പിൽ, തൻഹീർ കൊല്ലം , ടി. അഷറഫ് , കെ. എം നജീമ്പ് തങ്കമണി ചൈത്രം എന്നിവർ നേതൃത്വം നൽകി.



