KOYILANDY DIARY.COM

The Perfect News Portal

ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം: മന്ത്രി എം ലിജു

.

തിരുവനന്തപുരം: ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്ന് എക്സൈസ് മന്ത്രി എം ലിജു. 23 വയസാണ് മദ്യ ഉപഭോ​ഗത്തിന് കേരളത്തിൽ അം​ഗീകരിക്കപ്പെട്ട പ്രായം. ഇത്  കർശനമായി പാലിക്കണമെന്ന് ബാറുകൾക്ക് നിർദേശം നൽകിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയമാനുസൃതമായ പ്രായത്തിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നതായി ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകും. ബാറുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

Share news