കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ആൽമരത്തിൻ്റെ കൊമ്പ് പൊട്ടിവീണ് കുട്ടിക്ക് പരിക്ക്
.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ആൽമരത്തിൻ്റെ കൊമ്പ് പൊട്ടിവീണ് കുട്ടിക്ക് പരിക്ക്. ഒറ്റക്കണ്ടം സ്വദേശിയായ നിവേദ് കൃഷ്ണ (8) ആണ് പരിക്കേറ്റത്. വീട്ടുകാരോടൊപ്പം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. പിന്നീട് ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗ്രൌണ്ടിലെ ആൽമരത്തിൻ്റെ ചുവട്ടിലിരിക്കുന്ന സമയത്താണ് മരക്കൊമ്പ് പൊട്ടിവീണ് കുട്ടിക്ക് പരിക്കേറ്റത്. തലക്കാണ് പരിക്കേറ്റത്.


ക്ഷേത്ര ജീവനക്കാരും കൂടെയുള്ളവരും ചേർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം കുട്ടിക്ക് പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. 24 മണിക്കൂർ നിരീക്ഷണത്തിനുശേഷം ആവശ്യമായിവന്നാൽ സർജറി വേണ്ടി വരുമെന്ന് ആശുപത്രി അധികൃതരിൽ നിന്ന് അറിഞ്ഞതായി ക്ഷേത്ര മാനേജർ അനിൽ ചെട്ടിമഠം അറിയിച്ചു.




